തലയോലപറമ്പ്: വെട്ടിക്കാട് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ഇന്ന് ആരംഭിക്കും.
തൊടുപുഴ ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട 1961 ചാത്തൻമല തേക്ക് പ്ലാൻഷനിൽ നിന്നും വെട്ടി ശേഖരിച്ച 65 വർഷം വളർച്ചയെത്തിയ തേക്കു തടികളാണ് വിൽപ്പനയ്ക്ക് സജ്ജമായിരിക്കുന്നത്. വിവിധ ക്ലാസുകളിലുള്ള തേക്ക് തടികൾ നിശ്ചിത വില ഒടുക്കി ലേലത്തിൽ പങ്കെടുക്കാതെ തന്നെ വാങ്ങാവുന്നതാണ്.
ബന്ധപ്പെട്ട ലോക്കൽ ബോഡി അംഗീകരിച്ച ബിൽഡിംഗ് പ്ലാൻ, ബിൽഡിംഗ് പെർമിറ്റ്,അപേക്ഷകന്റെ പേരും വിലാസവും തെളിയിക്കുന്നതിന് ആധാർ, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പിയും പാൻകാർഡും ഹാജരാക്കി അപേക്ഷകന് തടികൾ വാങ്ങാവുന്നതാണ്.12 മുതൽ മൂന്ന് മാസത്തേയ് ക്കാണ് വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്. 8547601572